തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യുപിഎസ്‌സി നിർദേശിക്കുന്ന യോഗ്യത ഉള്ളവരാകണം. അപേക്ഷകർക്കു നേരിട്ടോ ഓൺലൈൻ ആയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ കോച്ചിങ് സെന്ററിന്റെ വെബ്സൈറ്റായ (www.univcsc.com) റജിസ്റ്റർ ചെയ്യണം. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത്പരീക്ഷാ ദിവസം 100 രൂപ നൽകി പരീക്ഷ എഴുതാം.
Post Your Comments