ലഖ്‌നൗ: 2005ലെ അയോധ്യ ഭീകരാക്രമണക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികള്‍ക്ക് പ്രയാഗ്‌രാജ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിലെ അഞ്ചാം പ്രതി മുഹമ്മദ് അീസിനെ വെറുതെവിട്ടു. 2005 ജൂലായ് അഞ്ചിനാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ സുരക്ഷ ഭേദിച്ച് ചാവേര്‍ ആക്രമണത്തിന് ശ്രമം നടന്നത്. സീതാ റസോയിലും ആക്രമണത്തിന് അച്ചു ഭീകരര്‍ ശ്രമം നടത്തിയിരുന്നു.
ഈ ഭീകരരെ സി.ആര്‍.പി.എഫ് ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്തിരുന്നു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളായ അക്രമികള്‍ക്ക് എല്ലാ പിന്തുണയും പ്രതികൾ നല്‍കിയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. രണ്ട് പേര്‍ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റത്തിനാണ് 14 വര്‍ഷത്തിനു ശേഷം വിധി വരുന്നത്.ഏറ്റുമുട്ടലിനിടെ രമേശ് പാണ്ഡെ, ശാന്തി ദേവി എന്നീ നാട്ടുകാര്‍ കൊല്ലപ്പെടുകയും ഏഴ് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
2005ലെ ഭീകരാക്രമണത്തിലെ ഗൂഢാലോചന നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്തതിന് തുല്യമാണെന്ന് വിധി പ്രസ്താവം നടത്തിയ പ്രത്യേക കോടതി ജഡ്ജി ദിനേഷ് ചന്ദ് ചൂണ്ടിക്കാട്ടി.
Post Your Comments