മുംബൈ : ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മനസ് തുറക്കുന്നു. കളിക്കളത്തില്‍ പാക് ക്യാപ്റ്റന്‍ സര്‍ഫാസിന് സംഭവിച്ചത് വലിയ അബദ്ധങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരം നടക്കുന്ന സമയത്ത് ഒരുമായികാ ലോകത്താണെന്ന പ്രതീതിയാരുന്നു സര്‍ഫാസിന്. ഇന്ത്യയ്‌ക്കെതിരെ കളിയ്ക്കാനിറങ്ങിയപ്പോള്‍ പാക് കളിക്കാര്‍ക്കും ക്യാപ്റ്റന്‍ സര്‍ഫാസിനും ഭയം ഉണ്ടായിരുന്നു. ഇതാണ് ഇന്ത്യയ്‌ക്കെതിരെയുള്ള ബൗളിംഗില്‍ പ്രതിഫലിച്ചത്. പാക് ബൗളര്‍ വഹാബിനെ രംഗത്തിറക്കിയതില്‍ സര്‍ഫാസിന് ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. അതുപോലെ ഷഹാബ്ദ് ഖാനിന്റെ കൈയി നിന്ന് ബോള്‍ വഴുതി പോയതുമെല്ലാം വളരെ വലിയ പിഴവുകളാണ്. ഇതൊക്കെ ഇന്ത്യയ്ക്ക് ഗുണം ചെയ്യുകയും ചെയ്തു
ലെഗ് സ്പിന്നര്‍മാരില്‍ നിന്ന് തുടരെ തുടരെ ബോള്‍ വഴുതി പോകുന്നത് കാണാമായിരുന്നു. ഇത്രവലിയ കളിയ്ക്ക് എത്തുമ്പോള്‍ ഈ പിഴവുകളെല്ലാം ക്യാപ്റ്റന്റെ ശ്രദ്ധകുറവ് കൊണ്ടാണ്. ബൗഴേഴ്‌സിനെ എങ്ങിനെ മാനേജ് ചെയ്യണമെന്ന് സര്‍ഫ്രാസിന് അറിയില്ല. ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്തണമെങ്കില്‍ അത്രയും കരുതലോടെ വേണം. ഇതെല്ലാം കളിക്കളങ്ങളിലെ തന്ത്രങ്ങളാണ്. ആ തന്ത്രങ്ങള്‍ സര്‍ഫ്രോസിന് അറിയില്ലെന്നും സച്ചിന്‍ പറയുന്നു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Post Your Comments