കൊച്ചി: ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ തനിക്കെതിരെ അറസ്റ്റ് ഉണ്ടായേക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന് വിനായകന്. എന്നാല്‍ വിഷയത്തില്‍ തനിക്കെതിരെ കേസ് എടുത്തോ എന്ന് അറിയില്ലെന്ന് വിനായകന് പറഞ്ഞു. കേസ് എടുത്തു എന്നതില്‍ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിനായകനെ വിളിച്ചുപ്പോള്‍ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ദളിത് ആക്ടിവിസ്റ്റാണ് പരാതിയുമായി രംഗത്തു വന്നത്. യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 506, 294 ബി, കെപിഎ 120, 120- എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകനെതിരായ ജാതീയാധിക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നപ്പോഴുള്ള പ്രതികരണമായാണ് ദളിത് ആക്ടിവിസ്റ്റ് ഫേസ്ബുക്കില്‍ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്.
എന്നാല്‍ യുവതിയുടെ പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഇതിനോടനുബന്ധിച്ച് യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം ഉദ്യാഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ റെക്കോര്‍ഡ് യുവതി പോലീസിനു മുന്നില്‍ ഹാജരാക്കി. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന് തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി.
Post Your Comments