ന്യൂഡല്‍ഹി: പതിനേഴാം ലോകസഭ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എംപിമാര്‍ സത്യ പ്രതിജ്ഞ ചെയ്തിരുന്നു.
ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കു ശേഷം ലോക്‌സഭ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും.സ്പീക്കര്‍ ആരെന്ന ബിജെപിയുടെ തീരുമാനവും ഇന്ന് വരും. കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതിയുടെ യോഗവും ഇന്ന് ചേരും. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചിട്ടും പാര്‍ട്ടിനേതാവിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ കഴിയാതെ മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്.
തിരുവനന്തപുരത്തു നിന്നുള്ള പാര്‍ലമെന്ററി അംഗം തിരുവനന്തപുരം എംപി ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലണ്ടനില്‍ ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പോയ തരൂര്‍ ഇന്നലെ തിരിച്ചെത്തിയിരുന്നില്ല.
Post Your Comments