ന്യൂ ഡല്‍ഹി : പതിനേഴാം ലോക്സഭയിലേക്കുള്ള പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വ്യത്യസ്തനായി ബീഹാര്‍ എംപി. ബിഹാറിലെ മധുബാനിയില്‍ നിന്നുള്ള ബിജെപി എംപി ഡോ. അശോക് കുമാര്‍ യാദവ് തിങ്കളാഴ്ച പാര്‍ലമെന്റിലെത്തയത് സ്വന്തം മണ്ഡലത്തിന്റെ പാരമ്പര്യവും പേറി. മധുബാനികല ചിത്രീകരിച്ച അങ്കിയും തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം.
ലോക്‌സഭയിലെ ആദ്യദിവസം ശ്രദ്ധ പിടിച്ചുപറ്റുന്ന ചില അംഗങ്ങളുണ്ടാകും. ഇത്തവണ അശോക് കുമാറിന്റെ രാജകീയ വരവാണ് അംഗങ്ങള്‍ ആസ്വദിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രണ്ട് ദിവസങ്ങളിലായാണ് നടക്കുന്നത്.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തിന്റെ സഹകരണം ഓര്‍മ്മപ്പെടുത്തിയിരുന്നു. ലോക്‌സഭയിലെ എണ്ണത്തെക്കുറിച്ച് ചിന്തിക്കേണ്ടെന്നും സര്‍ക്കാരിനെ സംബന്ധിച്ച് പ്രതിപക്ഷാഭിപ്രായം നിര്‍ണായകമായതിനാല്‍ ശബ്ദമുയര്‍ത്തുകതന്നെ വേണമെന്നും മോദി പറഞ്ഞിരുന്നു.
Post Your Comments