തിരുവനന്തപുരം : ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ഡോക്ടർ എം.എ ഖാദർ പറഞ്ഞു. സർക്കാർ ധാർഷ്ട്യത്തിന്റെ തിരിച്ചടിയാണ് കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍ നടപടികളാണ് സ്റ്റേ ചെയ്തത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നിലപാടിന്റെ റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ തീരുമാനിച്ച തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യുന്നു എന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ വാദങ്ങള്‍ പിന്നീടുണ്ടാകുമെന്നും കോടതി അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളേയും ഒറ്റക്കുട കീഴില്‍ ആക്കുന്നതായിരുന്നു ഖാദര്‍ കമ്മിറ്റിയുടെ പ്രധാനപ്പെട്ട ശുപാര്‍ശ. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയും തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ വിദ്യാഭ്യാസ സംഘടനകള്‍ രംഗത്തെത്തുകയും സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരും അധ്യാപകരും ഹര്‍ജി നല്‍കുകയുമായിരുന്നു. ഈ ഹര്‍ജിയിലാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്തു കൊണ്ട് കോടതി ഉത്തരവിറക്കിയത്
Post Your Comments