ലക്ഷക്കണക്കിന് പ്രക്ഷോഭകര്‍ക്കിടയിലൂടെ കടന്നുപോകുന്ന ആംബുലൻസിന്റെ വീഡിയോ വൈറലാകുന്നു. വിവാദമായ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരിയായ കാരി ലാം രാജി വെയ്ക്കണമെന്നുമാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഇരുപത് ലക്ഷത്തോളം പേർക്കിടയിലൂടെയാണ് ആംബുലൻസ് കടന്നുപോയത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് എത്തിയ പ്രക്ഷോഭകര്‍ ആംബുലൻസിന് വഴിയൊരുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പ്രചരിച്ച വീഡിയോ വന്‍തോതിലാണ് പ്രചരിച്ചത്. സമയോചിതമായി പ്രവര്‍ത്തിച്ച പ്രതിഷേധക്കാരെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
Hong Kong protesters let an ambulance go through the massive protestpic.twitter.com/IN61ZnJ9fZ
— Amichai Stein (@AmichaiStein1) June 16, 2019
Post Your Comments