Latest NewsCricketIndia

‘അഭിനന്ദനെ ചോദ്യം ചെയ്യുന്നു ,കപ്പ് തിരികെ വാങ്ങുന്നു , എന്തൊക്കെ ബഹളങ്ങളായിരുന്നു ,’പരാജയത്തിൽ പൊട്ടിക്കരഞ്ഞ് പാക് ക്രിക്കറ്റ് പ്രേമികൾ

നമോ തൊപ്പി ധരിച്ചും മറ്റും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ഇവർ.

ന്യൂഡൽഹി ; അഭിനന്ദനെ ചോദ്യം ചെയ്യുന്നു ,കപ്പ് തിരികെ വാങ്ങുന്നു , എന്തൊക്കെ ബഹളങ്ങളായിരുന്നു ,കഴിഞ്ഞ ദിവസങ്ങളിൽ പാക് മാദ്ധ്യമങ്ങൾ ലോക് കപ്പിന്റെ പേരിൽ കാട്ടികൂട്ടിയത് .എന്നാൽ അതിനെ ഒന്നാകെ തകർത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ .മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിന്റെ സിംഹഭാഗവും കൈയ്യടിക്കിയിരുന്നതും ഇന്ത്യക്കാരായിരുന്നു . പലരും ക്രിക്കറ്റ് എന്ന സ്പിരിറ്റിലല്ല സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. നമോ തൊപ്പി ധരിച്ചും മറ്റും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ഇവർ.

പാകിസ്ഥാനിൽ നിന്ന് 18 ശതമാനം പേരാണ് കളി കാണാൻ എത്തിയിരുന്നത് . ഇവരിൽ പലരും കളി കഴിഞ്ഞ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് പൊട്ടിക്കരഞ്ഞാണ് . ഈ ചിത്രങ്ങൾ ഏറ്റെടുത്ത ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ ഒഴുകിയത് മഴ വെള്ളമല്ലെന്നും പാക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണീരാണെന്നും കമന്റ് നൽകി .പുൽവാമ ഭീകരാക്രമണത്തിനു ശേഷം നടന്ന മത്സരം എന്ന നിലയിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – പാക് ബന്ധം മത്സരം ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ നിർണ്ണായകമായി .

മാത്രമല്ല ദിവസങ്ങൾക്ക് മുൻപാണ് പാകിസ്ഥാനിലെ ജാസ് ടിവി വേൾഡ് കപ്പ് പരസ്യം എന്ന നിലയിൽ ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിക്കുന്ന വീഡിയോയും പുറത്ത് വിട്ടത് . ഇതോടെ വീറും ,വാശിയും ഇരട്ടിയായി .ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നുകൂടി ഉറപ്പിച്ചു , ടീം ഇന്ത്യയെ വെല്ലാൻ ആയിട്ടില്ല പാകിസ്ഥാൻ എന്ന്. ഇതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ പേജിലും ഇമ്രാൻ ഖാന്റെ പേജിലും പൊങ്കാലയിടുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള ക്രിക്കറ്റ് പ്രേമികൾ.

ഇന്ത്യയുടെ വിജയത്തിനൊപ്പം തന്നെ പാക് ക്രിക്കറ്റ് ആരാധകരുടെ വിഷമവും പാക് മാദ്ധ്യമങ്ങൾ തന്നെ ചിത്രങ്ങളോടെ ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട് . മാത്രമല്ല ഇന്ത്യൻ ആരാധകർ തങ്ങളെ കണക്കിനു പരിഹസിക്കുന്ന വിവരവും വാർത്തയായി നൽകിയിട്ടുണ്ട് . അതിൽ ഏറെ വൈറലായത് , വിരാട് കൊഹ്ലിയെ കുറിച്ചുള്ള ട്വീറ്റാണ് . കൊഹ്ലി കളിച്ച വൺ ഡേ മത്സരങ്ങളിൽ മാത്രം 41 സെഞ്ച്വറികൾ നേടിയപ്പോൾ ,പാക് ക്രിക്കറ്റ് ടീം മൊത്തത്തിൽ നേടിയത് 41 സെഞ്ച്വറികളാണെന്നും ഇന്ത്യൻ ആരാധകർ പരിഹസിക്കുന്നതായി പാക് പത്രം ഡോൺ നൽകിയ വാർത്തയിൽ പറയുന്നു .

പാക് പാഷൻ എന്ന വെബ് സൈറ്റ് ക്രിക്കറ്റ് വേഷത്തിൽ നിൽക്കുന്ന ആരാധകന്റെ ചിത്രമാണ് ഇന്ത്യയുടെ വിജയത്തിന്റെ വാർത്തകൾക്കൊപ്പം നൽകിയത് , ‘ ഈ ചിത്രം ആയിരം വാക്കുകൾ പറയും ‘ എന്നതായിരുന്നു ഇതിന്റെ അടികുറിപ്പ് .‘ ഈ പരാജയം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും , സത്യം പറയാതെ വയ്യാ ഈ മത്സരത്തിൽ പ്രൊഫഷണലിസത്തോടെ എത്തിയ ഒരു ടീമുണ്ടെങ്കിൽ അത് ഇന്ത്യൻ ടീമാണ് ‘ എന്നായിരുന്നു പാക് മനുഷ്യാവകാശ മന്ത്രി ഷിരീൻ മസാരിയുടെ ട്വീറ്റ് .

ഇതും ഇന്ത്യൻ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു .അതേ സമയം ഇന്ത്യയുമായി ഏഴാമത്തെ മത്സരത്തിലും പരാജയപ്പെട്ടെങ്കിലും വീണ്ടും കളിക്കാൻ തയ്യാറാണെന്നാണ് പാക് മന്ത്രി ഷാ മുഹമ്മദ് ഖുറേഷി മാദ്ധ്യമങ്ങളോട് പറഞ്ഞത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button