കാഠ്മണ്ഡു: ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണം ദക്ഷിണേഷ്യ പുതിയ തരം ഭീകരവാദ ഭീഷണി നേരിടുന്നതിന്റെ വ്യക്തവും ശക്തവുമായ സന്ദേശമാണെന്ന് നേപ്പാള്‍ ഉപപ്രധാനമന്ത്രി ഈശ്വര്‍ പൊഖ്രെല്‍.
നേപ്പാള്‍ ആര്‍മി തലസ്ഥാനമായ കാഡ്മണ്ഡുവില്‍ സംഘടിപ്പിച്ച തീവ്രവാദവുമായി ബന്ധപ്പെട്ട സെമിനാറില്‍ സംസാരിക്കുമ്പോഴാണ് പ്രതിരോധമന്ത്രി കൂടിയായ പൊഖ്രല്‍ ഇക്കാര്യം പരാമര്‍ശിച്ചത്. നേപ്പാള്‍ ആര്‍മിയായിരുന്നു സെമിനാറിന്റെ സംഘാടകര്‍. പ്രാദേശിക, ദേശീയ സന്ദര്‍ഭങ്ങള്‍ അടിസ്ഥാനമാക്കി തീവ്രവാദത്തിന്റെ സങ്കീര്‍ണ്ണ പ്രതിഭാസം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്ന് നേപ്പാളി സര്‍ക്കാര്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള തങ്ങളുടെ സുഹൃത്തുക്കളുടെ പാഠങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും തീവ്രവാദത്തിനെതിരെ പഠിക്കേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യതിര്‍ത്തികളിലോ പാരമ്പര്യ യുദ്ധങ്ങളിലോ ഒതുങ്ങുന്നതല്ല ഇതെന്നും മറിച്ച് മാനുഷികതയ്ക്കും ആഗോളസുരക്ഷയ്ക്കും നേരെ ഉയരുന്ന ഭീഷണിയാണെന്നും ഈശ്വര്‍ പൊഖ്രെല്‍ ചൂണ്ടിക്കാട്ടി. മാറിയ സുരക്ഷാ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്നതിന് നേപ്പാള്‍ സര്‍ക്കാര്‍ അടുത്തിടെ ദേശീയ സുരക്ഷാ നയം പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ദേശീയ സുരക്ഷാ നയം ഭീകരതയ്‌ക്കെതിരെയുള്ള സ്വന്തം നയവും പദ്ധതികളും വികസിപ്പിക്കാന്‍ സഹായിക്കുമെന്നും പൊഖ്രെല്‍ ഓര്‍മ്മിപ്പിച്ചു.
Post Your Comments