![JOSE K MANI](/wp-content/uploads/2019/02/jose-k-mani-1.jpg)
കോട്ടയം :കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തതിന് സ്റ്റേ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിന്മേൽ തൊടുപുഴ മുൻസിഫ് കോടതിയാണ് ഒരുമാസത്തെ സ്റ്റേ അനുവദിച്ചത്.
ചെയര്‍മാന്റെ ഓഫീസ് ജോസ് കെ.മാണി കൈകാര്യം ചെയ്യുന്നതിനും വിലക്കുണ്ട്. ചെയർമാന്റെ അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കരുത്. ചെയർമാനെന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാൻ അധികാരമില്ലെന്നും, അച്ചടക്ക നടപടി പോലുള്ള പാര്‍ട്ടി നടപടികൾ എടുക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി നിശ്ചയിച്ചത്.
Post Your Comments