കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രോഗിയുടെ ആരോഗ്യനില തൃപ്്തികരമായി തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കമുണ്ടായ 330 പേരില്‍ 278 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. അതത് ജില്ലകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ നിരീക്ഷിക്കുന്നത്.
അതേസമം നിപ രോഗബാധയുമായി ബന്ധപ്പെട്ട് വിവിധ പഠനങ്ങള്‍ക്കായി എത്തിയ വിദഗ്ദ്ധ സംഘങ്ങളെല്ലാം തന്നെ മടങ്ങി. എന്നാല്‍ നിപ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലകളില്‍ തുടര്‍ന്നുണ്ട്. കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ തുടരുന്നുണ്ട്.
Post Your Comments