തിരുവനന്തപുരം: ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി. കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സിഎഫ് തോമസ് പിജെ ജോസഫിനൊപ്പം നിൽക്കും. ജോസ് കെ മാണി ചെയർമാനായ കേരള കോൺഗ്രസ് യഥാർത്ഥ കേരള കോൺഗ്രസ് അല്ലെന്നും സിഎഫ് തോമസ് പറഞ്ഞു.ഇതോടെ ജോസഫിനൊപ്പമുള്ള എംഎൽഎമാരുടെ എണ്ണം മൂന്നായി. പിജെ ജോസഫിനെയും സിഎഫ് തോമസിനെയും കൂടാതെ മോൻസ് ജോസഫാണ് ഒപ്പമുള്ള മൂന്നാമത്തെ എംഎൽഎ.
ഇന്നലെ കോട്ടയത്ത് ചേർന്ന വിമത യോഗത്തിലായിരുന്നു ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഈ യോഗത്തിൽ സിഎഫ് തോമസ് പങ്കെടുത്തിരുന്നില്ല.അതേസമയം, ജോസ് കെ മാണി കോടതിവിധി ലംഘിച്ചു. ചെയർമാന്റെ ഓഫീസ് ഉപയോഗിക്കരുതെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ച് ജോസ് കെ മാണി ഓഫീസിനുള്ളിൽ പ്രവേശിച്ച് കസേരയിലിരിക്കുകയായിരുന്നു. ഇതോടെ ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിന് സ്റ്റേ ഉത്തരവിട്ട് തൊടുപുഴ മുന്‍സിഫ് കോടതി.
ചെയര്‍മാനെ തെരഞ്ഞെടുത്തതിനും തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ. ജോസ്ഫ് വിഭാഗം നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹര്‍ നടുവിലേടത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. കോടതിയുടെ അറിയിപ്പുണ്ടാകുന്നതു വരെ ചെയര്‍മാന്റെ ഓഫീസ് ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Post Your Comments