![](/wp-content/uploads/2019/06/ajaz-car.jpg)
ആലപ്പുഴ : വനിതാ പോലീസ് സൗമ്യയെ കൊലപ്പെടുത്താൻ പ്രതി അജാസ് എത്തിയത് മറ്റൊരാളുടെ കാറിലാണ് എത്തിയതെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. അജാസ് വെള്ളനിറത്തിലുള്ള ആൾട്ടോ കാർ ഉപയോഗിച്ച് സൗമ്യയുടെ സ്കൂട്ടറിൽ ഇടിച്ചിട്ട ശേഷമാണ് വെട്ടിയതും തീകൊളുത്തിയതും.
അജാസ് എത്തിയ കാർ എറണാകുളം എളമക്കര സ്വദേശി രതീഷിന്റെതാണെന്ന് വ്യക്തമായി. എന്നാൽ അജാസിനെ വ്യക്തിപരമായി അറിയില്ലെന്നും ബന്ധുവിന്റെ സുഹൃത്തിന് ഉപയോഗിക്കാനാണു കാർ നൽകിയതെന്നും രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
രതീഷിന്റെ കാർ ബന്ധു ശ്യാം ആണ് ഉപയോഗിക്കുന്നത്. ‘കഴിഞ്ഞ പെരുന്നാളിന് ശ്യാമിന്റെ സുഹൃത്ത് ആലുവ സ്വദേശി ജാസറിന് ഉപയോഗിക്കാൻ കാർ നൽകിയിരുന്നു. കാർ എങ്ങനെ അജാസിന്റെ കൈവശം എത്തിയെന്ന് അറിയില്ല–’ രതീഷ് പറഞ്ഞു. എയർപോർട്ടിൽ പോകാനെന്ന് പറഞ്ഞ് ഈ സുഹൃത്തിൽ നിന്ന് അജാസിന്റെ ഒരു ബന്ധു കാർ വാങ്ങി. അജാസ് ഇയാളുടെ കൈയിൽ നിന്നാണു കാർ സംഘടിപ്പിച്ചത്. ഒരു ബന്ധുവിന് തിരുവനന്തപുരത്ത് പിഎസ്‍സി പരീക്ഷയ്ക്കു പോകാനാണ് കാർ എന്നാണ് അജാസ് ഇയാളോടു പറഞ്ഞത്. ശ്യാമിന്റെയും രതീഷിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments