Latest NewsKerala

പച്ചക്കറി വില വർദ്ധനവ് ; അടിയന്തിര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം : പച്ചക്കറിയടക്കം നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. എം വിൻസന്റ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വ്യക്തമാക്കി.

അതേസമയം മണ്‍സൂണ്‍ ഇനിയും കനിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളിലും വില കുതിച്ച് ഉയരുമെന്ന് തമിഴ്‌നാട്ടിലെ വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു. ശക്തമായ വരൾച്ച നേരിടുന്നതിനാൽ തമിനാട്ടിൽ വൻ കൃഷിനാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിൽ പച്ചക്കറി വില ഓരോ ദിവസവും കുതിക്കുകയാണ്. കൂടാതെ വടക്കൻ സംസ്ഥാനങ്ങളിലും കനത്ത വളർച്ച നേരിടുന്നതിനാൽ മറ്റ് അവശ്യസാധങ്ങൾക്കും വില വർദ്ധിക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button