Latest NewsKeralaNattuvarthaNewsIndia

തക്കാളിക്ക് 100 രൂപ, വില കുറയ്ക്കണം: വീർക്കുന്നത് ഇടനിലക്കാരന്റെ കീശ, കർഷകന് ഒന്നും കിട്ടുന്നില്ലെന്ന് രവിചന്ദ്രൻ സി

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വർധനയിൽ പ്രതിഷേധം പ്രകടിപ്പിച്ച് രവിചന്ദ്രൻ സി. വില കുറയണം, സര്‍ക്കാര്‍ കുറയ്ക്കണം, വില പിടിച്ചുനിറുത്താനായില്ലെങ്കില്‍ കുറഞ്ഞ വിലയുള്ളിടത്ത് നിന്ന് തക്കാളി ഇറക്കുമതി ചെയ്യണമെന്ന് സി രവിചന്ദ്രൻ പറയുന്നു. തക്കാളിക്ക് വില കൂടുമ്പോള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകന് കാര്യമായി ഒന്നും കിട്ടില്ലെന്നും ഇടനിലക്കാരന്റെ കീശയാണ് വീര്‍ക്കുന്നതെന്നും രവിചന്ദ്രൻ പറയുന്നു.

Also Read:സാമ്പത്തിക ലാഭമില്ലാത്ത കെറെയില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് വന്‍അഴിമതി,മുഖ്യമന്ത്രിക്ക് നിഗൂഢലക്ഷ്യം:കെ സുരേന്ദ്രന്‍

‘കര്‍ഷകന് മാര്‍ക്കറ്റുമായി നേരിട്ട് ബന്ധമില്ല. വിളയിറക്കുമ്പോഴേ കരാര്‍ ഉറപ്പിക്കുന്ന ഇടനിലക്കാര്‍ക്കേ കൊടുക്കാനാവൂ, അവര്‍ പറയുന്നിടത്തേ വില്‍ക്കാനാവൂ, വില കൂടിയാലും ഇല്ലെങ്കിലും അവന് ഗുണം ലഭിക്കില്ല. അതുകൊണ്ടാണ് കൊള്ളലാഭം എടുക്കുന്ന ഇടനിലക്കാരെയും വ്യാപാരികളെയും നിലയ്ക്ക് നിറുത്തണമെന്ന് പറഞ്ഞത്’, രവിചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

കൊടി കെട്ടിയ കപടത
(Ravichandran C)‍

തക്കാളിക്ക് വിലക്കയറ്റം, കിലോയ്ക്ക് 93-100 രൂപ! തക്കാളി കര്‍ഷകന്റെ മനസ്സില്‍ പീലിയാട്ടം! ഉത്പന്നത്തിന് വില വര്‍ദ്ധിക്കുന്നത് ആരെയാണ് സന്തോഷിപ്പിക്കാത്തത്! ഈ വിലക്കയറ്റം നാം ആഹ്ലാദാരവങ്ങളോടെ സ്വീകരിക്കണം. കര്‍ഷകന് വേണ്ടി എന്നപേരില്‍ 24X7 യവനസാഹിത്യവും പൂക്കുരവകളും നിര്‍മ്മിച്ച് വിടുന്ന ബുദ്ധിജീവികളും തൊമ്മികളും സന്തോഷം കൊണ്ട് ഇന്നുറങ്ങില്ല. തക്കാളിക്ക് വില കൂടിയേ, കര്‍ഷകന്‌ നല്ല കാലം വന്നേ എന്നാവും ഇന്നവര്‍ തൊണ്ട കീറി വിളിക്കാന്‍ പോകുന്നത്.

അപ്പോള്‍ എങ്ങനെ? കൂടിയ വിലയ്ക്ക് അടിച്ച് പൊളിച്ച് തക്കാളി വാങ്ങിക്കുകയല്ലേ, അന്നദാനികള്‍ക്ക് നേട്ടമുണ്ടാകാനായി വീണ്ടും കൂടാന്‍ പ്രാര്‍ത്ഥിക്കുകയല്ലേ?

ഏയ് അങ്ങനെയല്ല, വില കുറയണം. സര്‍ക്കാര്‍ കുറയ്ക്കണം. വില പിടിച്ചുനിറുത്താനായില്ലെങ്കില്‍ കുറഞ്ഞ വിലയുള്ളിടത്ത് നിന്ന് തക്കാളി ഇറക്കുമതി ചെയ്യണം.

അത് കര്‍ഷകവിരുദ്ധമായ നീക്കമല്ലേ? അവര്‍ക്ക് വല്ലപ്പോഴും കിട്ടുന്ന നേട്ടമല്ലേ, അത് തടയണോ? അത് അറിയാത്തതുകൊണ്ടാണ്, തക്കാളിക്ക് വില കൂടുമ്പോള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകന് കാര്യമായി ഒന്നും കിട്ടില്ല. ഇടനിലക്കാരന്റെ കീശയാണ് വീര്‍ക്കുന്നത്. കര്‍ഷകന് മാര്‍ക്കറ്റുമായി നേരിട്ട് ബന്ധമില്ല. വിളയിറക്കുമ്പോഴേ കരാര്‍ ഉറപ്പിക്കുന്ന ഇടനിലക്കാര്‍ക്കേ കൊടുക്കാനാവൂ, അവര്‍ പറയുന്നിടത്തേ വില്‍ക്കാനാവൂ. വില കൂടിയാലും ഇല്ലെങ്കിലും അവന് ഗുണം ലഭിക്കില്ല. അതുകൊണ്ടാണ് കൊള്ളലാഭം എടുക്കുന്ന ഇടനിലക്കാരെയും വ്യാപാരികളെയും നിലയ്ക്ക് നിറുത്തണമെന്നാണ് പറഞ്ഞത്.

ഓഹോ, അതാണപ്പോള്‍ പ്രശ്‌നം! ഇടനിലക്കാര്‍ അങ്ങനെയൊക്കെ ചെയ്യുന്നണ്ടല്ലേ? കര്‍ഷകന്‍ മാര്‍ക്കറ്റുമായി നേരിട്ട് ബന്ധപെടുന്നതുമില്ല. അങ്ങനെയെങ്കില്‍ കൂടിയ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് സ്വീകരിക്കാന്‍ തയ്യാറാണോ?

അങ്ങനെ ചോദിച്ചാല്‍… വില കുറഞ്ഞേ തീരൂ. കര്‍ഷകന്‍ നേരിട്ട് മാര്‍ക്കറ്റിലെത്തി കൂടിയ വിലയുടെ നേട്ടം സ്വന്തമാക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു? അതൊന്നുമല്ല പ്രശ്‌നം, തക്കാളി വില കുറയണം. ജനം കഷ്ടപാടിലാണ്, കോവിഡാണ്…. That is all my LOAD.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button