Latest NewsIndia

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്: കക്ഷി നേതാവില്ലാതെ കോൺഗ്രസ്

സമ്മേളനം ആരംഭിക്കും മുൻപ് നേതാവിനെ കണ്ടെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് .

ന്യൂഡൽഹി ; പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാകാതെ കോൺഗ്രസ് . ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് രാഹുൽ പിന്മാറിയിട്ടില്ലെനാണ് നേതാക്കൾ പറയുന്നത് . അതുകൊണ്ട് തന്നെ നേതൃ സ്ഥാനം ഏറ്റെടുക്കാനും രാഹുൽ തയ്യാറായിട്ടില്ല .

സമ്മേളനം ആരംഭിക്കും മുൻപ് നേതാവിനെ കണ്ടെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് . എന്നാൽ ഇപ്പോൾ സ്പീക്കർ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് പറയുന്നത് .നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു . എന്നാൽ രാഹുലിന്റെ നിസഹകരണം സോണിയയെ വലയ്ക്കുന്നു .മുതിർന്ന നേതാക്കളുടെ കൂട്ട തോൽവിയുടെ ആഘാതമാണ് മറുവശത്ത് .

പാർട്ടിയിൽ കക്ഷി നേതാവാകാൻ പാകത്തിൽ മറ്റ് നേതാക്കളില്ലാത്തതും സോണിയയെ പ്രതിസന്ധിയിലാക്കുന്നു . ഇതോടെ കക്ഷി നേതാവില്ലാതെയാകും കോൺഗ്രസ് ആദ്യ ലോക് സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് ഉറപ്പായിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button