ബര്‍ലിന്‍: രണ്ടാം ലോക മഹായുദ്ധ സമയത്ത് അമേരിക്ക വര്‍ഷിച്ച 100 100 കിലോഗ്രാം ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കി. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ കണ്ടെത്തിയ ബോംബാണ് നിര്‍വീര്യമാക്കിയത്. പരിസരവാസികളേയും ഓഫീസ് ജീവനക്കാരേയും ഉള്‍പ്പെടെ 3000ലേറെ പേരെ ഒഴിപ്പിച്ചുമാറ്റിയ ശേഷമാണ് ബോംബ് നിര്‍വീര്യമാക്കിയത്.
ബെര്‍ലിനിലെ അലക്സാന്ഡര്പ്ലാറ്റ്സ് മേഖലയിലെ വ്യാപാരസമുച്ചയത്തിനു സമീപം മണ്ണിനടിയില്‍ പൊട്ടാതെ കിടക്കുകയായിരുന്നു ബോംബ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും യുദ്ധത്തിനിടെ വര്‍ഷിച്ച നിരവധി ബോംബുകളാണ് പൊട്ടാതെ അവശേഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇത്തരത്തില്‍ കണ്ടെത്തിയ 500കിലോഗ്രാമിന്റെ ബോംബാണ് ബര്‍ലിനില്‍ നിര്‍വീര്യമാക്കിയത്.
Post Your Comments