ചാമരാജ നഗര്‍ : കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ വൈകിയതിനു യുവതിയ്ക്ക് ശിക്ഷ വിധിച്ചത് ഇങ്ങനെ. പണം തിരിച്ചുകൊടുക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് അപമാനിച്ചു. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ കൊള്ളീഗലിലാണു സംഭവം.
നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് രാജാമണി എന്ന യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടത്. പ്രദേശത്ത് ഒരു ചെറിയ ഹോട്ടല്‍ നടത്തുന്ന രാജാമണിക്ക് ചിട്ടി ഇടപാടുകളുമുണ്ട്. അടുത്തിടെ ചിലരില്‍നിന്ന് ഇവര്‍ 50000 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ ഈ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് പണം നല്‍കിയവരില്‍ ചിലര്‍ ചേര്‍ന്ന് യുവതിയെ പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments