കാസര്‍ഗോഡ്: കാസര്‍ഗോട്ടെ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിൽ. പാലക്കുന്ന് മുതിയക്കാല്‍ കണ്ണോല്‍ ഹൗസില്‍ എ.എം നിധീഷ് (32) ആണ് അറസ്റ്റിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇയാൾ പിടിയിലായത്.
Read Also : തൃശൂരിൽ സ്വിഫ്റ്റ് എയർബസ് അപകടത്തിൽപ്പെട്ടു : പതിനഞ്ച് പേർക്ക് പരിക്ക്
2019-ല്‍ കാസര്‍ഗോഡ് ബാങ്ക് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച ചന്ദ്രഗിരി ചിട്ടി കമ്പനിയുടെ പേരില്‍ നിരവധി നിക്ഷേപകരില്‍ നിന്നായി എട്ടുകോടിയോളം രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. പിന്നീട് നിക്ഷേപിച്ച തുകയോ ലാഭമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.
Read Also : ബാങ്കിൽ പോയി മടങ്ങിയ നിർമാണ തൊഴിലാളി റോഡിൽ കുഴഞ്ഞുവീണു മരിച്ചു
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു നാലുപേരെ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവര്‍ നേരത്തേ വിദേശത്തേക്ക് കടന്നതായാണ് വിവരം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments