Latest NewsNewsIndiaInternational

കൊറോണ വ്യാപനം തുടരുമ്പോൾ കടമെടുത്ത മുഴുവൻ തുകയും തിരികെ അടക്കാമെന്ന് വീണ്ടും അഭ്യർത്ഥിച്ച് മദ്യ വ്യവസായി വിജയ് മല്യ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം തുടരുമ്പോൾ കടമെടുത്ത മുഴുവൻ തുകയും തിരികെ അടക്കാമെന്ന് വീണ്ടും അഭ്യർത്ഥിച്ച് മദ്യ വ്യവസായി വിജയ് മല്യ. ലോക്ക് ഡൗണിനെ തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ പണമടയ്ക്കാമെന്നാണ് വിജയ് മല്യ പറഞ്ഞത്.

‘കിഗ് ഫിഷർ എയർലൈൻസിന് വേണ്ടി കടമെടുത്ത മുഴുവൻ തുകയും തിരിച്ചടക്കാം. എന്നാൽ, പണം സ്വീകരിക്കാൻ ബാങ്കുകൾ തയാറാവണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്ത് വകകൾ തിരികെ നൽകാൻ തയാറാവുകയും വേണം. വിജയ് മല്യ പറഞ്ഞു.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ തന്റെ അഭ്യർഥന ധനമന്ത്രി സ്വീകരിക്കുമെന്നു കരുതുന്നു’- വിജയ് മല്യ ട്വീറ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ കടമെടുത്ത 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് അഭ്യർഥിച്ചത്.

ALSO READ: തിരുവനന്തപുരത്ത് കൊറോണ ബാധിച്ച്‌ മരിച്ചയാളുടെ മകൾ കെഎസ്ആര്‍ടിസി കണ്ടക്ടർ; ജോലി ചെയ്‌തിരുന്നത്‌ തിരക്കുള്ള റൂട്ടിൽ; നിർണായകമായി പരിശോധനാഫലം

രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്ര സർക്കാർ നടപടി അഭിനന്ദിക്കുന്നുവെന്നും മല്യ പറഞ്ഞു. സാമൂഹ്യ അകലം പാലിച്ച് വീട്ടുകാരോടും വളർത്തു മൃഗങ്ങളോടും ഒപ്പം ചെലവഴിക്കണമെന്നും താനും ഇപ്പോൾ അതാണ് ചെയ്യുന്നതെന്നും പുൽവാമയിലോ കാർഗിലിലോ എതിരാളിയെ നേരിടുന്നതിലും ഭീകരമാണ് ഇപ്പോഴത്തെ സാഹചര്യം. അതുകൊണ്ട്‌ പറച്ചിൽ നിർത്തി പ്രവർത്തിക്കാമെന്നും വിജയ് മല്യ ട്വീറ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button