തിരുവനന്തപുരം : സംസ്ഥാനത്ത് കെ.റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ തുടരുമ്പോഴും പദ്ധതി മുന്നോട്ടു തന്നെയെന്ന് പിമറായി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിക്കാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കെ റെയില്‍ തീരുമാനിച്ചു. രാജ്യത്തിനു പുറത്തെ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പ ലഭ്യമാക്കാനുള്ള അപേക്ഷ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ പരിഗണനയിലാണുള്ളത്. ഒരു മാസത്തിനകം അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.
പദ്ധതിച്ചെലവായ 63,940 കോടിയില്‍ 33,670 കോടി രൂപയാണു കടമെടുക്കേണ്ടത്. ജൈക്കയും എഡിബിയും ഉള്‍പ്പെടെ സ്ഥാപനങ്ങളുടെ പേരാണു കെ റെയില്‍ നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ബാധ്യതയുണ്ടായാല്‍ അതു സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. എഡിബിയുമായി കെ റെയില്‍ നേരത്തേ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പദ്ധതിയെക്കുറിച്ചു പ്രാഥമികമായി പഠിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം വായ്പ നല്‍കാന്‍ തീരുമാനിച്ചാല്‍ വിശദമായ പഠനം നടത്തും.
Post Your Comments