കെഎസ്എഫ്ഇയുടെ ആദ്യ ചിട്ടി പദ്ധതി സർവകാല റെക്കോർഡ് നേട്ടം കൈവരിച്ചു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ചിട്ടി പദ്ധതിക്കാണ് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്. 200 കോടി രൂപയുടെ ചിട്ടി ബിസിനസിൽ പ്രതീക്ഷിച്ചതിനേക്കാൾ വൻ ലാഭമാണ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഏകദേശം 8 കോടിയിലേറെ രൂപയാണ് അധികം നേടിയത്.
ജൂലൈ 15 നാണ് ചിട്ടി സമാപിച്ചത്. ഇതിലൂടെ സർവകാല റെക്കോർഡായ 208.09 കോടി രൂപയാണ് കെഎസ്എഫ്ഇക്ക് സമാഹരിക്കാൻ കഴിഞ്ഞത്. ‘നടപ്പ് സാമ്പത്തിക വർഷത്തിൽ കെഎസ്എഫ്ഇ വളർച്ചയുടെ പാതയിൽ ആണ്. ഈ വിജയം മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നതിന്റെ സൂചന കൂടിയാണ്’, ചെയർമാൻ കെ വരദരാജൻ പറഞ്ഞു.
Also Read: ഉണ്ണിലാലു നായകനാകുന്ന ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ’: പോസ്റ്റര്‍ പുറത്തിറങ്ങി
ആദ്യ ചിട്ടി ലാഭം കൊയ്തതോടെ, ഓണത്തോട് അനുബന്ധിച്ച് പുതിയ ചിട്ടി പദ്ധതിക്ക് രൂപം നൽകും. നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന ചിട്ടിയിൽ ഉൾപ്പെടുത്തും.
Post Your Comments