ഭോപ്പാല്‍: സമാദിയാകാന് അനുവദി നല്‍കണമെന്ന അപേക്ഷയുമായി സ്വാമി വൈരഗ്യാനന്ദ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ്സിങ് വിജയിക്കുമെന്ന് പ്രവചനം നടത്തി ശ്രദ്ധേയനായ സ്വാമിയാണ് വൈരഗ്യാനന്ദ. എന്നാല്‍ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് താക്കൂര്‍ ആണ് വിജയിച്ചത്. പ്രവചനം തെറ്റിയതോടെ സ്വാമിക്കെതിരെ ട്രോളുകളും പെരുകി. ഇതോടെയാണ് ആത്മാഹുതി ചെയ്യാനുള്ള അപേക്ഷയുമായി വൈരഗ്യാനന്ദ് അധികാരിളെ സമീപിച്ചത്.
തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നിട്ടും ആത്മഹത്യ ചെയ്യാത്തത് എന്താണെന്ന് ചോദിച്ചാണ് സ്വാമിക്കെതിരെ ട്രോളുകള്‍ വന്നത്. ഇതോടെയാണ് ആത്മാഹുതി ചെയ്യാന്‍ അനുമതി തേടി ഭോപ്പാല്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ദിഗ് വിജയ് സിങിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പിന് മുമ്പ് യജ്ഞം നടത്തുകയും അദ്ദേഹം പരാജയപ്പെട്ടാല്‍ ആത്മാഹുതി ചെയ്യുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഞായറാഴ്ച 2.11ന് സമാധിയിലേക്ക് പോകാന്‍ അനുവാദം നല്‍കണമെന്നാണ് സ്വാമി ആവശ്യം.അതേസമയം സ്വാമിയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് ഡിഐജിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
Post Your Comments