ന്യൂഡല്‍ഹി: 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ഉത്തര്‍പ്രദേശില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ നടത്തിയ വിലയിരുത്തല്‍ യോഗത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് യു.പി.യില്‍ കോണ്‍ഗ്രസ് അടിത്തറ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാനും ആഴ്ചയില്‍ രണ്ടു തവണ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമാണ് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാനത്ത് പ്രിയങ്ക ചെലവഴിക്കുന്ന സമയം ഉയര്‍ത്താനും തീരുമാനമുണ്ട്. പാര്‍ത്തിക്കു വേണ്ടി തെരഞ്ഞെടുപ്പ് സമയത്ത് അകമഴിഞ്ഞ് പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയര്‍പ്പിച്ച് പ്രിയങ്ക വേണ്ട തരത്തില്‍ പ്രവര്‍ത്തനം നടത്താത്തവരെ കണ്ടെത്തുമെന്നും അത്തരക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടികള്‍ ഉണ്ടാകുമെന്നും നേരത്തെ പറഞ്ഞിരുന്നു.
Post Your Comments