Latest NewsKerala

സംസ്ഥാനങ്ങളുടെ ധനസ്രോതസുകള്‍ ഇല്ലാതാക്കുന്ന നടപടി; നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി : നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍. നിതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് കേന്ദ്രം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു. പ്ലാനിങ് കമ്മിഷനു പകരമാകാന്‍ നിതി ആയോഗിനു കഴിഞ്ഞില്ല അതോടൊപ്പം പ്ലാനിങ് കമ്മിഷനില്‍ നിന്നു നിതി ആയോഗിലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കു പഞ്ചവത്സര പദ്ധതികളില്‍ നേരത്തെ ലഭ്യമായിരുന്ന ധനസ്രോതസ് ഇല്ലാതാക്കി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ തുല്യ പ്രാധാന്യത്തോടെ തീരുമാനം എടുക്കാന്‍ കഴിയും വിധം കൂട്ടായ ഫെഡറല്‍ സംവിധാനം രൂപപ്പെടണമെന്നും അധികാരവികേന്ദ്രീകരണം പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു.

മഹാപ്രളയത്തിനു ശേഷം കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ മൂലം കേരളത്തിന് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമാണു സഹിക്കേണ്ടി വന്നത്. കേന്ദ്രതലത്തില്‍ പഞ്ചവത്സര പദ്ധതികള്‍ ഒഴിവാക്കിയതിനു ശേഷമുള്ള കേന്ദ്രപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നതു സംസ്ഥാന സര്‍ക്കാറുകളുടെ ധനകാര്യ ശേഷി കുറയുന്നതിനു കാരണമാകുന്നു എന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button