Latest NewsKerala

കേരളാ കോൺഗ്രസ് (എം )പിളർപ്പിലേക്ക് ; ജോസ് കെ മാണി വിഭാഗത്തിന്റെ യോഗം ഇന്ന്

കോട്ടയം : കേരളാ കോൺഗ്രസ് (എം )പിളർപ്പിലേക്ക് നീങ്ങുന്നു.ജോസ് കെ മാണി വിഭാഗത്തിന്റെ യോഗം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ചെയർമാൻ സ്ഥാനത്തിനായി വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ് രണ്ടുപക്ഷവും.അതേസമയം തർക്കത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ജോസഫുമായും ജോസ് കെ മാണിയുമായും ഫോണിൽ സംസാരിച്ചു.

ജോസ് കെ മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി ഇന്ന് ചേരാനിരിക്കെ യോഗത്തിൽ പങ്കെടുക്കരുതെന്ന് എംഎൽഎമാർക്കും എംപിമാർക്കും പി ജെ ജോസഫ് ഇ-മെയിൽ അയച്ചിരുന്നു. ചെയർമാന്‍റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലിൽ പറഞ്ഞു. ക്ഷണമുണ്ടായാലും യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ ജോസ് കെ മാണി വിളിച്ച യോഗം അനധികൃതമെന്ന് പിജെ ജോസഫ് വ്യക്തമാക്കി.ബാലിശമായ കാരണങ്ങൾ പറഞ്ഞു ജോസ് കെ മാണിയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബ‍ദൽ സംസ്ഥാന കമ്മിറ്റി വിളിച്ചതിലെ അതൃപ്തി ജോസഫ് അറിയിച്ചു. ചെയ‍ർമാന്‍റെ അഭാവത്തിൽ വർക്കിംങ് ചെയ‍ർമാന് തന്നെയാണ് ഉത്തരവാദിത്വം എന്നും ആ നിലയ്ക്ക് കമ്മിറ്റി വിളിക്കാൻ അധികാരപ്പെട്ടയാൾ താനാണെന്നും പറഞ്ഞ പി ജെ ജോസഫ് അങ്ങനെയല്ലാതെ മറ്റാരെങ്കിലും യോഗം വിളിച്ചിട്ടുണ്ടെങ്കിൽ അത് അനധികൃതമാണെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button