കോട്ടയം : കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലാതെ പിജെ ജോസഫും ജോസ് കെ മാണിയും. ജോസ് കെ മാണി വിളിച്ച യോഗം അനധികൃതമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. ഹൈപ്പവർ കമ്മറ്റിയിൽ ഭൂരിപക്ഷം തനിക്ക് അനുകൂലം സമവായ നീക്കങ്ങൾ ഇല്ലാതാക്കിയത് ജോസ് കെ മാണി. തനിയെ പുറത്തുപോകുന്ന ലക്ഷണമാണ് ഉള്ളത്. ജോസ് കെ മാണി ബാലിശമായ കാരണങ്ങൾ പറഞ്ഞു യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നുവെന്നും ജോസഫ് പറഞ്ഞു.
ഇരുപക്ഷവും അവരവരുടെ നിലപാടിൽ ഉറച്ചുനിക്കുകയാണ്. യോഗത്തിൽ പങ്കെടുക്കുന്നവർ തനിയെ പുറത്തുപോകുന്ന ലക്ഷണമാണ് ഉള്ളത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഇരുപക്ഷത്തെയും വിളിച്ചുചേർത്ത് സമവായ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.
Post Your Comments