Latest NewsKerala

ഇനിമുതൽ കടന്നൽ കുത്തേറ്റ് മരിച്ചാലും നഷ്ടപരിഹാരം

തിരുവനന്തപുരം: ഇനിമുതൽ കടന്നൽ കുത്തേറ്റ് മരിച്ചാലും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും.വനമന്ത്രി കെ രാജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടന്നല്‍ /തേനീച്ച എന്നിവ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയില്‍ ഉള്‍പ്പെടുന്നവ ആയിരുന്നില്ല. അതിനാൽ അവയുടെ കുത്തേറ്റു മരണപ്പെട്ടാല്‍ നഷ്ടപരിഹാരം ഇതുവരെ ലഭിക്കുമായിരുന്നില്ല.

എന്നാല്‍ ഇനിമുതല്‍ വനത്തിനു പുറത്ത് വച്ചു പാമ്പ് കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന അതേ തുക(2,00,000 രൂപ) കടന്നല്‍കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കും ലഭിക്കുന്ന വിധത്തില്‍ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കടന്നല്‍ കുത്തേറ്റു മരണപ്പെട്ടാലും നഷ്ട പരിഹാരം നല്‍കും. വനത്തിനു പുറത്ത് വച്ചു പാമ്ബു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന അതേ തുക(200000 രൂപ) കടന്നല്‍കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കും ലഭിക്കുന്ന വിധത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.

കടന്നല്‍ /തേനീച്ച എന്നിവ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയില്‍ പെടുന്നവ അല്ലാത്തതിനാല്‍ അവയുടെ കുത്തേറ്റു മരണപ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കുമായിരുന്നില്ല. നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ സര്‍വീസിലെ സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥ മാറ്റി രജിസ്റ്റേര്‍ഡ് മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം മതി എന്നും ഭേദഗതി ചെയ്യും. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് ചികിത്സാ കാലയളവില്‍ ഓരോ ദിവസവും 200 രൂപ വീതം സമാശ്വാസ തുകയും നല്‍കും.

https://www.facebook.com/K.RAJU.Minister/photos/a.520306011496523/1043662922494160/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button