Latest NewsKerala

കാറില്‍ എക്‌സ് എം.പി ബോര്‍ഡ്: സോഷ്യല്‍ മീഡിയ വിവാദത്തില്‍ പ്രതികരണവുമായി സമ്പത്ത്

തിരുവനന്തപുരം: കാറില്‍ എക്‌സ് എം.പി ബോര്‍ഡ് വച്ച് യാത്ര ചെയതുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആറ്റിങ്ങള്‍ മണ്ഡലത്തിലെ മുന്‍ എം.പി എ സമ്പത്ത്. ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത് പറഞ്ഞു. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് കൂട്ടിച്ചേര്‍ത്തു.

എക്‌സ് എം.പി എന്നെഴുതിയ ബോര്‍ഡ് പതിപ്പിച്ച് വെള്ള ഇന്നോവ കാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇത് എ സമ്പത്തിന്റെ കാറാണ് എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എം.പി സ്ഥാനം നഷ്ടമായെങ്കിലും എം.പി എന്നത് ഉപയോഗിക്കാന്‍ വേണ്ടി കാറിന് എക്‌സ്-എംപി എന്ന് എഴുതിയെന്നാണ് സമ്പത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം.

KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് ‘Ex.MP’ എന്ന് പതിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ മുന്‍ എം.പി എ സമ്പത്തിന്റ പേരിലുള്ള കാറാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ നിന്നും വ്യക്തമാകുന്നത്.

ഇതോടെ വിടി ബലറാം, ഷാഫി പറമ്പില്‍ പോലുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.” എന്നാണ് ബെല്‍റാമിന്റെ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button