Latest NewsKerala

സന്നദ്ധസംഘടനകള്‍ പാലിക്കേണ്ട നിയമപരമായ കാര്യങ്ങളെന്തെല്ലാം; 22 വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഉമ പ്രേമന്‍ പറയുന്നു

തിരുവനന്തപുരം : സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പല വ്യക്തികളും സ്ഥാപനങ്ങളും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ഉമ പ്രേമന്‍. ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന സംഘടനയുടെ സ്ഥാപക സെക്രട്ടറിയാണ് ഉമ പ്രേമന്‍. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ കഴിഞ്ഞ 22 വര്‍ഷം കൊണ്ട് തനിക്ക് ലഭിച്ച അറിവാണ് പങ്ക് വയ്ക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഉമപ്രേമന്‍ സംഘടനകള്‍ പാലിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ കുറിക്കുന്നത്. സാമൂഹികമായ പല ഇടപെടലുകളിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് സഹായമെത്തിക്കുന്ന വ്യക്തിയാണ് ഉമ പ്രേമന്‍. ഫേസ്ബുക്ക് വഴിയാണ് അവര്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നത്.

സന്നദ്ധ സംഘടന നടത്തുന്ന എന്റെ സുഹൃത്തുക്കളെ, ഒരു സന്നദ്ധ സംഘടന നടത്താന്‍ ആവശ്യമായ പേപ്പറുകളെ കുറിച്ച് നിങ്ങള്‍ ബോധവാന്മാര്‍ ആണെന്ന് വിചാരിക്കുന്നു എങ്കിലും ഞാന്‍ എന്റെ അറിവുകള്‍ നിങ്ങളുമായി പങ്കുവെക്കുന്നു എന്ന തുടക്കത്തോയൊണ് പോസ്റ്റ് തുടങ്ങുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണമായ രൂപം

1. സംഘടനയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ( എല്ലാ വർഷവും പുതുക്കേണ്ട ആവിശ്യമുണ്ടെകിൽ നിർബന്ധമായും പുതുക്കണം
2. സംഘടനയുടെ പേരിൽ pancard(എന്നാൽ മാത്രമേഅക്കൗണ്ട് തുടങ്ങാൻ പറ്റുകയുള്ളു)
3. മറ്റുള്ളവരിൽ നിന്ന് സംഘടനക്ക് സംഭാവന ലഭിക്കുമ്പോൾ അതിനു നികുതി ഇളവ് ലഭിക്കാനായി ഇൻകംടാസ് ടിപാർട്മെന്റിൽ നിന്നും ലഭിക്കുന്ന 12A സർട്ടിഫിക്കറ്റ്
4. സംഭാവന നല്കിയവർക് നികുതി ഇളവ് ലഭിക്കാനുള്ള 80G സർട്ടിഫിക്കറ്റ്
5. വിദേശത്ത് നിന്നു സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ Government of india ministry of home affairs foreigners division (FCRA Wing ) രജിസ്ട്രേഷൻ നമ്പർ എന്നിവ സംഘടനക്ക് വേണ്ടതാണ്
FCRA അക്കൗണ്ടിലെ വരവ് ചിലവ് കണക്കുകൾ ആരുമാസത്തിലൊരിക്കൽ സംഭാവന നല്കിയവരുടെ പേരും വിലാസവും അടക്കം ആദായ നികുതി വകുപ്പിന് സമർപ്പിക്കേണ്ടത് ആണ് 80G യിലൂടെ ലഭിക്കുന്ന സംഭാവനയുടെയും ചിലവുകളുടെയും കണക്കുകൾ എല്ലാവർഷവും സെപ്റ്റംബർ 30 മുൻപ് എല്ലാ സംഘടനകളും ചർട്ടർഡ് അക്കൗണ്ടന്റ് മുഖേന ആദായ നികുതി ഓഫീസിൽ മുടക്ക് കൂടാതെ സമർപ്പിക്കേണ്ടത് ആണ് സംഘടനയുടെ എല്ലാ അക്കൗണ്ടും audting വിധേയമകക്കണം GST ബില്ലുകളും വൗചെറുകളും സൂക്ഷിക്കേണ്ടത് അനിവാര്യമാണ് ജോലിക്കാർക്ക് വേതനം നൽകുന്നതും മറ്റു അനുബന്ധ ചിലവുകൾ എല്ലാം അകൗണ്ടിലൂടെ മാത്രമേ നടത്താൻ പാടുകയോള്ളൂ മിനിട്സ് ബുക്ക് ,അക്കൗണ്ട് ബുക്ക് എന്നിവ കൃത്യമായി സൂക്ഷിക്കേണ്ടത് ഒരു സംഘടനയുടെ ഏറ്റവും വലിയ ചുമതലയാണ് ഈ പേപ്പറുകൾ കൃത്യമായി ഉണ്ടാവുകയും സംഘടന തുടങ്ങിയിട്ട് മൂന്നു വർഷമെങ്കിലും പ്രവർത്തനം പൂർത്തികരിച്ചാൽ CSR (Corporate Social Responsibility) ഫണ്ട് നമ്മുടെ പ്രോജക്ടുകൾക് Corporate company കളിൽ നിന്നു ലഭിക്കുന്നത് ആയിരിക്കും ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്റർ എന്ന സംഘടനയുടെ സ്ഥാപക സെക്രട്ടറി ആയി കഴിഞ്ഞ 22 വർഷം കൊണ്ട് എനിക്ക് ലഭിച്ച അറിവാണ് ഞാൻ നിങ്ങളുമായി പങ്ക് വെച്ചത് എല്ലാ സന്നദ്ധ സംഘടനകൾക്കും നിയമ വിധേയമായി കൂടുതൽ പ്രവർത്തങ്ങൾ ചെയ്യൻ കഴിയട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നിങ്ങളുടെ അറിവിലേക്കായി മേൽ സൂചിപ്പിച്ച എല്ലാ സർട്ടിഫിക്കറ്റ് കോപ്പിയും ഇതിനോടപ്പം നൽകുന്നു

സസ്നേഹം
ഉമാപ്രേമൻ

shortlink

Post Your Comments


Back to top button