മുംബൈ: രാജ്യത്തെ സമ്പന്നര്‍ പണത്തോടൊപ്പം സമയവും ചിലവഴിക്കുന്നത് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ബെയ്ന്‍ ആന്റ് കോ-ഇന്ത്യ ലിമിറ്റഡ് തയ്യാറാക്കിയ ഇന്ത്യ ഫിലാന്ത്രോഫിയുടെ 2018ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സ്ഥാപനമായ ദസ്‌റയുമായി സഹകരിച്ച് നടത്തിയ സർവേയിൽ സമ്പന്നരായ 35 ശതമാനംപേർ പ്രതിവര്‍ഷം 10 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവഴിക്കുന്നവരാണെന്ന് കണ്ടെത്താൻ സാധിച്ചു. 55 ശതമാനംപേര്‍ അഞ്ചുവര്‍ഷത്തിലേറെയായി സംഭാവന നല്‍കിവരുന്നു.
19 ശതമാനം ശമ്പളവരുമാനക്കാരെയും 38 ശതമാനം സ്വയം തൊഴില്‍ ചെയ്യുന്നവരെയും 33 ശതമാനംപേര്‍ കുടുംബ ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയുമാണ് സര്‍വെയ്ക്ക് തിരഞ്ഞെടുത്തത്. കൂടാതെ പണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചിലവഴിക്കുന്നതോടൊപ്പം അവര്‍ക്കുവേണ്ട പരിശീലനം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പഠനം ചൂണ്ടികാട്ടുന്നു.
Post Your Comments