ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലണ്ടന്‍ യാത്രയിലാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാഹുല്‍ ലണ്ടനിലേക്ക് യാത്ര തിരിച്ചതെന്നാണ് വിവരം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ പിന്‍വാങ്ങുന്നുവെന്ന പ്രചരണങ്ങളെ കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സുര്‍ജെവാല നേരത്തെ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ യാത്ര.
പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുലിന്റെ യാത്ര. ജൂണ്‍ 17നു രാഹുല്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ രാഹുല്‍ പങ്കെടുക്കും. മുന്‍കാലങ്ങളിലെ രാഹുലിന്റെ ഇത്തരം യാത്രകള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.എന്തിനു വേണ്ടിയാണ് ഈ സന്ദര്‍ശനമെന്ന് വ്യക്തമായിട്ടില്ല. രാഹുലിന്റെ ദുരൂഹമായ വിദേശയാത്രകള്‍ ബിജെപി രാഷ്ട്രീയ വിവാദമാക്കിയിട്ടുണ്ട്.
മോദിയുടെ വിദേശയാത്രകളെ പഴിച്ച കോൺഗ്രസിനെ ബിജെപി നേരിട്ടത് രാഹുലിന്റെ എന്തിനെന്ന് ആര്‍ക്കും വ്യക്തതയില്ലാത്ത യാത്രകളെ ചൂണ്ടിക്കാട്ടിയായിരുന്നു. മോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ രാഹുല്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ വിദേശയാത്രകള്‍ നടത്തുന്നുവെന്ന് അമിത് ഷാ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പരിഹസിക്കുകയുണ്ടായി.
Post Your Comments