ഇറാൻ : ഗള്‍ഫില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായ കാലങ്ങളില്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ നേരത്ത പലപ്പോഴും ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ എണ്ണ കപ്പല്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നു.
ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം എണ്ണ വില വര്‍ധിപ്പിക്കുമെന്നാണ് ലോക രാജ്യങ്ങളുടെ ആശങ്ക. രണ്ട് എണ്ണ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് ശേഷം ക്രൂഡ് വിലയില്‍ നാല് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിലുമായി ഏറ്റവും കൂടുതല്‍ എണ്ണ കപ്പലുകള്‍ സഞ്ചരിക്കുന്ന കടലിടുക്കാണ് ഹോര്‍മൂസ്. സംഘര്‍ഷവസ്ഥ രൂക്ഷമാകുകയാണെങ്കില്‍ എണ്ണ വിലയില്‍ ക്രമാതീതമായ വര്‍ധന ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
സൗദി അറേബ്യ, ഇറാഖ്, ഇറാന്‍,കുവൈറ്റ്, എന്നീ എണ്ണ ഉത്പാദന രാജ്യങ്ങള്‍ 1.80 കോടി ബാരല്‍ ക്രൂഡാണ് ഒരു ദിവസം ഇതുവഴി കൊണ്ടു പോകുന്നത്. ഡസന്‍ കണക്കിന് കപ്പലുകളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്. ചൈന ഇന്ത്യ ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവിടെനിന്നുള്ള ക്രൂഡ് ഓയില്‍ കുടുതലായും കടന്നുപോകുന്നത്. ഇവിടെ ആക്രമണം നടന്നതിനെ തുടര്‍ന്ന് സൗദി അറേബ്യ എണ്ണ വിതരണത്തില്‍ കുറവുവരുത്തിയിരുന്നു.
Post Your Comments