UAELatest NewsGulf

ദുബായില്‍ പ്രവാസി യുവാവ് മുങ്ങി മരിച്ചു

ദുബായ് : ദുബായില്‍ പ്രവാസി യുവാവ് മുങ്ങി മരിച്ചു. ദുബായിലെ റേഡിയോ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് കുളിക്കുന്നതിനിടെയാണ് കടലില്‍ മുങ്ങി മരിച്ചത്. തമിഴ് റേഡിയോ ഗില്ലി എഫ്എമ്മില്‍ സെയില്‍സ് മാനേജരായ കര്‍ണാടക ബാംഗ്ലൂര്‍ സ്വദേശി ജോണ്‍ പ്രീതം പോളാണ് (40) ജുമൈറ ബീച്ചില്‍ മരിച്ചത്.

ഇന്നു രാവിലെ 6.30നായിരുന്നു സംഭവം. ഭാര്യ, മൂന്ന് മക്കള്‍, നാട്ടില്‍ നിന്നു വന്ന ഭാര്യാ സഹോദരി എന്നിവരോടൊപ്പമായിരുന്നു ജോണ്‍ പ്രീതം ജുമൈറ ബീച്ചിലെത്തിയത്. കുട്ടികളുമായി കളിക്കുന്നതിനിടെ ദേഹത്ത് മണല്‍ പുരണ്ടപ്പോള്‍ കുളിക്കാനായി കടലിലിറങ്ങിയതായിരുന്നു. പെട്ടെന്ന് മുങ്ങിപ്പോവുകയും തുടര്‍ന്ന് ബോധശൂന്യനായി പൊങ്ങി വരികയുമായിരുന്നുവെന്ന് പറയുന്നു.

ഉടന്‍ കരയ്‌ക്കെടുത്ത് സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ഇദ്ദേഹത്തിന് നീന്തല്‍ അറിയാവുന്നതാണ്. കഴിഞ്ഞ 15 വര്‍ഷമായി ജോണ്‍ പ്രീതം പോള്‍ യുഎഇയിലുണ്ട്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുന്‍പും മലയാളികളടക്കം ഒട്ടേറെ പേര്‍ കുളിക്കുമ്പോള്‍ ജുമൈറ കടലില്‍ മുങ്ങി മരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button