ഡൽഹി : ഡോക്ടർമാരുടെ സമരത്തിൽ കേന്ദ്രം ഇടപെടുന്നു. കേന്ദ്ര ആരോഗ്യമന്ത്രി
ഡോക്ടർ : ഹർഷ് വർദ്ധൻ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും മതിയായ സുരക്ഷ നൽകണം. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി വേണമെന്നും കത്തിൽ പറയുന്നു. മമത അടക്കമുള്ള മുഖ്യമന്ത്രിമാർക്കാണ് ആരോഗ്യമന്ത്രിയുടെ നിദ്ദേശം.
ഡോക്ടർമാരുടെ പ്രതിഷേധം ഇരമ്പിയപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുട്ടുമടക്കി. ബംഗാളില്‍ രോഗിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലുള്ള ഡോക്ടറെ മമത സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍ മാരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് മമതയുടെ മനം മാറ്റം. ഈ മാസം 10-നാണ് രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറിനെ മര്‍ദ്ദിച്ചത്.
Post Your Comments