KeralaLatest News

റോഡിലെ ചെളിയില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ

തൃശൂര്‍: പൈപ്പിടാന്‍ റോഡിന്റെ ഒരുഭാഗം കുഴിച്ചത് നേരെയാക്കത്തതിനെതിരെ റോഡിലെ ചെളിയില്‍ ശയനപ്രദക്ഷിണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അമൃതം പദ്ധതിയില്‍ പൈപ്പിടാന്‍ആണ് റോഡില്‍ കുഴിയെടുത്തത്. എന്നാല്‍ മഴക്കാലം ആയിട്ടും റോഡ് നേരെയാക്കിയില്ല. മഴ പെയ്തതോടെ റോഡ് ചെളിക്കുളമായി. നഗരത്തിന്റെ പലഭാഗത്തും ഇതാണ് സ്ഥിതി.

അഞ്ചു പ്രവര്‍ത്തകര്‍ റോഡിലെ ചെളിയില്‍ കിടന്നുരുണ്ടു. വഴിയാത്രക്കാര്‍ ഇഴഞ്ഞു യാത്ര ചെയ്യേണ്ട ഗതികേടില്‍ പ്രതീകാത്മകമായാണ് ശയനപ്രദക്ഷിണം നടത്തിയത്. ശേഷം ചെളിയുമായി കോര്‍പറേഷനിലേക്ക് മാര്‍ച്ചും നടത്തുകയുണ്ടായി. പ്രതിഷേധം ശക്തമായതോടെ റോഡു നേരെയാക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ മുന്നോട്ടു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button