ബിഷ്ടെക്: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയിലാണ് മോദി ഇമ്രാൻഖാന്റെ മുന്നിൽ വെച്ച് പാക്കിസ്ഥാനെതിരെ ഒളിയമ്പെയ്തത്.
ഭീകരവാദത്തിന് പണം നല്കുന്നവരും, തീവ്രവാദികളെ സഹായിക്കുന്നവരും ആ കുറ്റം ഏറ്റെടുക്കാന്‍ തയാറാകണമെന്നും, അവരെ ഒറ്റപ്പെടുത്തണമെന്നും, ഭീകരവാദത്തെ ഇല്ലാതാക്കുന്നത് ചര്‍ച്ച ചെയ്യാനായി ഒരു ആഗോള കോണ്‍ഫറന്‍സ് നടത്തണമെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ മോദി ആവശ്യപ്പെട്ടു.ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണം. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണം .
ഷാങ്ഹായി ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ പരോക്ഷമായി പ്രസ്താവിച്ചത്.ഒരു ഭീകരവാദ മുക്ത സമൂഹത്തെയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും അതിനായി എസ്.സി.ഒയിലെ സംഘടന പരിശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദ പ്രശ്‌നത്തില്‍ രാജ്യാന്തര ചര്‍ച്ചയാകാമെന്ന ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശത്തെ എന്നാല്‍ മോദി തള്ളി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ എറ്റവും മോശമായ അവസ്ഥയിലാണെന്നും, ഇത് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മികച്ച തിരഞ്ഞെടുപ്പ് വിജയം ഉപയോഗിക്കുമെന്ന് താന്‍ കരുതുന്നുവെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു
Post Your Comments