Latest NewsIndia

മലയാളികളെ ചാവേറാക്കാന്‍ ഐ.എസ്‌, സന്നദ്ധരുടെ പട്ടിക കോയമ്പത്തൂരിൽ ശേഖരിച്ചതായി സൂചന

അതേസമയം, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളില്‍ ഭീകരാക്രമണം പദ്ധതിയിട്ട ഐ എസ് ഭീകരരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയില്‍ ചില ലഘുലേഖകൾ കണ്ടെത്തി.

കോയമ്പത്തൂര്‍ : കേരളത്തിലെ ഐ എസ് ഭീകരവാദികളിലെ ചാവേറുകളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിലെ ഐ എസ് ഘടകവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി മൊഴി നല്‍കി. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അതേസമയം, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളില്‍ ഭീകരാക്രമണം പദ്ധതിയിട്ട ഐ എസ് ഭീകരരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയില്‍ ചില ലഘുലേഖകൾ കണ്ടെത്തി.ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്‌റാന്‍ ഹാഷിമുമായി ഇവര്‍ക്കു ബന്ധമുള്ളതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

കോയമ്പത്തൂരിലെ ഏഴുകേന്ദ്രങ്ങളില്‍ എന്‍.ഐ.എ സംഘം നടത്തിയ പരിശോധനയെ തുടര്‍ന്ന്‌ കൂടുതല്‍ പേരോടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. കേസില്‍ പങ്കുണ്ടെന്നു കരുതുന്ന മലയാളി യുവാക്കളെക്കുറിച്ചും അന്വേഷണം തുടരുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button