Latest NewsKeralaIndia

ഇന്ത്യയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിൽ നിന്ന്: ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഐഎസില്‍ ചേര്‍ന്നത് കേരളത്തില്‍ നിന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.ഇതുവരെ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയവരുടെ എണ്ണം 98 ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 38 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ‌ഏറ്റവും കൂടുതല്‍ പേര്‍ ഐഎസില്‍ ചേര്‍ന്നത്. നാല്‍പ്പതോളം പേര്‍. കാസര്‍ഗോഡ്, കോഴിക്കോട് , മലപ്പുറം, പാലക്കാട് , തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും ആളുകള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്.സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിന്ന് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായാണ് കൂടുതല്‍ പേരും ഭീകര സംഘടനയില്‍ ചേര്‍ന്നത്.ഐഎസ് അനുകൂല മലയാളി ഗ്രൂപ്പുകളും പ്രൊഫൈലുകളും പ്രവര്‍ത്തിക്കുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയമാദ്ധ്യമമായ എ.എന്‍.ഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരില്‍ നിരവധി പേര്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണെന്നും തെളിഞ്ഞിരുന്നു.കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസിന്റെ റിക്രൂട്ട്മെന്റ് ചുമതല നോക്കിയിരുന്ന റാഷിദ് അബ്ദുള്ള കഴിഞ്ഞ മാസം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏറ്റവുമൊടുവിൽ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ യു‌എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട് .

എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹസിനാണ് കൊല്ലപ്പെട്ടത്. പാക് ഭീകരനും ഐഎസ് കമാന്‍ഡറുമായ ഹുസൈഫ അല്‍ ബാകിസ്ഥാനിക്കൊപ്പമാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ നിന്നും മുഹസിന്റെ കുടുംബത്തിന് വാട്സാപ്പില്‍ സന്ദേശം ലഭിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button