തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌മെന്നിനായി വീട് ഒരുങ്ങി. തിരുവനന്തപുരത്ത് പാളയത്തിന് സമീപമുള്ള കുന്നുകുഴിയിലാണ് ട്രാന്‍സ്‌മെന്നിനായി വീട് ഒരുങ്ങുന്നത്. സാമൂഹ്യനീതി വകുപ്പാണ് ഈ കെയര്‍ ഹോം ആരംഭിച്ചിരിക്കുന്നത്. തയ്യാറായിക്കൊണ്ടിരിക്കുന്ന വീട് അടുത്തയാഴ്ച്ച് തുറന്ന് കൊടുക്കും. ഒരേസമയം, 25 പേര്‍ക്ക് ഇവിടെ താമസിക്കാം.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായര്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുമാണ് ഈ കെയര്‍ ഹോം ഒരുങ്ങിയിരിക്കുന്നത്. മൂന്നുമാസം വരെയാണ് ഒരു വ്യക്തിക്ക് തുടര്‍ച്ചയായി ഈ കെയര്‍ ഹോമില്‍ താമസിക്കാന്‍ കഴിയുക. ക്വിറിഥം സമൂഹമാണ് ഇത് മാനേജ് ചെയ്യുന്നത്. പൂന്തോട്ടം അടക്കം ഒരു വീടിന്റേതായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റാഫ് അംഗങ്ങളായി ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നു തന്നെയുള്ളവരെയാണ് നിയമിച്ചിരിക്കുന്നത്.
Post Your Comments