ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഷാഹിദ് ഖഖന്‍ അബ്ബാസി. ഇമ്രാന്‍ഖാന്റെ മാനസിക ആരോഗ്യ പരിശോധനയ്ക്കായി ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് അബ്ബാസി പരിഹസിച്ചു. ചൊവ്വാഴ്ച്ച രാത്രി വളരെ വൈകി പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ജനങ്ങളെ അഭിസംബോധന ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ നിശിത വിമര്‍ശനം.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പി.എം.എല്‍) എന്നീ സര്‍ക്കാരുകളുടെ കാലത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കാനുള്ള കാരണം അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും ഖാന്‍ പറഞ്ഞിരുന്നു. എന്നാള്‍ ഇമ്രാന്‍ ഖാന്റെ മാനസികാരോഗ്യം പരിശോധിക്കണമെന്നും രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു നേതാവും പാതിരാത്രിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തിട്ടില്ലെന്നും അബ്ബാസി ചൂണ്ടിക്കാട്ടി.
2017 ഓഗസ്റ്റ് മുതല്‍ 2018 മെയ് വരെ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്നു അബ്ബാസി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 24,000 ബില്യണ്‍ രൂപയുടെ കടം കൂട്ടിയിട്ടുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അബ്ബാസി വ്യക്തമാക്കി.
Post Your Comments