പനജി: രാജ്യത്തെ തീരപ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതിനിടെ ഗോവയില്‍ തിരയില്‍ പെട്ട സൈനികനെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറെത്തി രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. അവധിയാഘോഷിക്കാനെത്തിയ സൈനികന് കാബോ ഡാ രാമ ഫോര്‍ട്ടാണ് പാറക്കൂട്ടത്തിന് മുകളില്‍ നിന്ന് കടലിലേക്ക് വീണത്. തിരകളില്‍ പെട്ടതിനെ തുടര്‍ന്ന് രക്ഷാമാര്ഗവുമായെത്തിയ ഹെലികോപ്ടറില്‍ നിന്ന് താഴേക്കിട്ട കയറില്‍ പിടിച്ച് സൈനികന് രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്.സൈനികന് തിരയില്‍ പെട്ടതിനെ തുടര്‍ന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് അംഗങ്ങൾ അരികിലെത്താന്‍ ശ്രമം നടത്തിയെങ്കിലും കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. ഇതോടെയാണ് ഹെലികോപ്ടർ കൊണ്ടുവന്നത്.
#WATCH Indian Coast Guard rescued a man from drowning, 2 nautical miles North of Cabo de Rama beach, Goa, earlier today. The survivor in his early 20s was swept away by ebbing waves from the beach and is now stable. pic.twitter.com/IX9Gs03WG2
— ANI (@ANI) June 13, 2019
Post Your Comments