Latest NewsSports

കളി മുടക്കാനെത്തിയ “മഴ”യോട് കൈകൂപ്പി അപേക്ഷിച്ചു കേദാർ ജാദവ്

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ന്യൂസിലൻഡ് മത്സരം മഴ മുടക്കിയത് ആരാധകർക്കു നിരാശയായി. ആ നിമിഷം കൈകൂപ്പി വണങ്ങി അപേക്ഷിക്കാനാണ് ഇന്ത്യൻ താരം കേദാർ ജാദവ് മുതിർന്നത്. അതോടൊപ്പം ഒരു അഭ്യർത്ഥന കൂടി മഴയോട് കേദാർ ജാദവ് പങ്കു വെച്ചു.” ഇവിടെയല്ല ,പകരം ഞങ്ങളുടെ നാടായ മഹാരാഷ്ട്രയിൽ പോയി പെയ്യൂ. അവിടെ വരൾച്ചകൊണ്ട് കഷ്ടപ്പെടുകയാണ് ” കൈകൂപ്പി ജാദവ് മഴയോട് അഭ്യർത്ഥിച്ചു.

വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ കാലാവസ്ഥ പ്രവചന പ്രകാരം ഇനി ഏഴു കളികൾക്കാണ് മഴ ഭീഷണി ഉള്ളത്. ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിനും,സെമിഫൈനലിനും മഴ ഭീഷണിയൊഴിഞ്ഞപ്പോൾ വിൻഡീസിനെതിരായ ഇന്ത്യയുടെ കളിക്ക് മുകളിൽ കാർമേഘമുണ്ട്. വിൻഡീസിന്റ് നാലു കളികൾക്കും ,ദക്ഷിണാഫ്രിക്കയുടെ മൂന്ന് കളികൾക്കും മുന്നിൽ മഴയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button