മുംബൈ: പ്രസവിച്ച് ദിവസങ്ങളോളം പ്രായുമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. മധ്യമുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം പ്രസവിച്ച് അഞ്ചു ദിവസം മാത്രം
പ്രായമുള്ള കുഞ്ഞിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
അമ്മ ഉറങ്ങിക്കിടക്കുന്പോഴാണ് കുഞ്ഞിനെ കടത്തിയത്. ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാതെ ഇവര്‍ ബഹളം വച്ചതോടെയാണ് മറ്റുള്ളവര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു സ്ത്രീ കുട്ടിയുമായി വേഗത്തില്‍ പുറത്തേക്കുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍നിന്നും കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments