Latest NewsKerala

ഗുണനിലവാരമില്ലാത്ത ഗ്ലൂക്കോമീറ്ററുകള്‍ പിടിച്ചെടുക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നടപടി ആരംഭിച്ചു

കോഴിക്കോട്: ഗുണ നിലവാരമില്ലാത്ത ഗ്ലൂക്കോ മീറ്ററുകള്‍ പിടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുന്നു.തെറ്റായ പരിശോധനഫലം നല്‍കുന്ന ഗ്ലൂക്കോ മീറ്ററുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടികള്‍ തുടങ്ങിയത്.
ഗുണനിലവാരമില്ലാത്ത ഗ്ലൂക്കോ മീറ്ററുകള്‍ കണ്ടെത്താന്‍ റെയ്ഡുകള്‍ തുടങ്ങി. ഇതു സംബന്ധിച്ച് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ രവി. എസ്. മേനോന്‍ ജൂണിയര്‍ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ ഷോപ്പുകളിലും, മറ്റ് ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങലിലും കര്‍ശന പരിശോധന നടത്തും. ഗുണ നിലവാരമില്ലാത്തവ പിടിച്ചെടുക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉത്തര മേഖല ഡ്രഗ് കണ്‍ട്രോളര്‍ കെ സുജിത്ത് കുമാര്‍ അറിയിച്ചു.

കോഴിക്കോട് മലപ്പുറം, വയനാട് ജില്ലകളില്‍ പരിശോധന അതിവേഗത്തില്‍ തുടരുകയാണ്.ഏകദേശം ഒരു കോടി ഡോളറിന്റെ ( 70 കോടിരൂപ) വ്യാപാരമാണ് ഇന്ത്യന്‍ മെഡിക്കല്‍ ഉപകരണ വിപണിയില്‍ പ്രതിവര്‍ഷം നടക്കുന്നത്.എന്നാല്‍ 2025 ആകുബോഴേക്കും ഇതില്‍ ഒന്നരക്കോടി രൂപയുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എണ്ണൂറോളം കമ്പനികളുടെ മെഡിക്കല്‍ ഉപകരണങ്ങളില്‍ ഗുനിലവാരം ഉറപ്പാക്കുന്നതിനും, അമിത വില നിയന്ത്രിക്കുന്നതിനുമാണ് 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button