Latest NewsKerala

വിഷ്ണുവിന് സ്വര്‍ണം എത്തിച്ചിരുന്ന നാല് യുവതികളെ കുറിച്ച് വിവരം ലഭിച്ചു : സംഘത്തിന് സ്വര്‍ണം വാങ്ങില്‍ ദുബായില്‍ കോടികള്‍ ചെലവഴിച്ചത് ആരെന്ന് ഇപ്പോഴും ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയിരുന്ന സ്വര്‍ണക്കടത്ത് സംബന്ധിച്ച് പുതിയ വിവരം ലഭിച്ചു. സ്വര്‍ണകടത്തില്‍ ഇനിയും പിടിയിലാകാനുള്ള വിഷ്ണുവിന് തലസ്ഥാനത്ത് സ്വര്‍ണം എത്തിച്ച് നല്‍കിയത് നാല് യുവതികളാണെന്ന് വിവരം ലഭിച്ചു. മുംബൈ സ്വദേശികളായ നാല് സ്ത്രീകളാണെന്നു ഇതിനു പിന്നിലെന്ന് ഡിആര്‍ഐ കണ്ടെത്തി. നേരത്തെ പിടിയിലായ സെറീനയാണ് ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത്. മുംബൈ സ്വദേശികളായ ഉമാ ദേവി, ചിത്ര, സംഗീത എന്നിവരും മറ്റൊരു സ്ത്രീയുമാണ് ഉത്തരേന്ത്യയില്‍ നിന്നും കടത്ത് സംഘത്തില്‍ അംഗമായി ഉണ്ടായിരുന്നതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ നടത്തിയ യാത്ര വിവരങ്ങളും സാമ്പത്തിക സ്ത്രോസുകളും റവന്യു ഇന്റലിജന്‍സ് ശേഖരിച്ചു. സംഘത്തിന് സ്വര്‍ണം വാങ്ങാന്‍ ദുബായില്‍ കോടികള്‍ മുടക്കിയത് ആരെന്ന് ഇത് വരെയും ഡിആര്‍ഐ കണ്ടെത്തിയിട്ടില്ല.

ഉത്തരേന്ത്യന്‍ സ്ത്രീകളെ പല തവണ വിദേശത്തേക്ക് സന്ദര്‍ശക വിസയില്‍ വിഷ്ണു ദുബായില്‍ എത്തിച്ചതായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷ്ണുവിനെ പിടികൂടിയാല്‍ മാത്രമേ കടത്തിനായി പണം മുടക്കിയ ആളിനെ കുറിച്ച് വിവരം ലഭിക്കുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ കറന്‍സി കടത്തിന് ഇവരെ ഉപയോഗിച്ചതായാണ് സൂചന. യാത്രകളില്‍ ഇവര്‍ക്ക് ഒപ്പം സെറീനയും അനുഗമിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സെറീന പിടിയിലായതോടെ ആണ് കഴക്കൂട്ടം സ്വദേശി സിന്ധുവിന്റെയും ഉത്തരേന്ത്യന്‍ സംഘത്തിന്റെയും പങ്ക് വ്യക്തമായത്. വിഷ്ണുവിനെ കൂടാതെ കടത്ത് സംഘത്തിലെ മുഹമ്മദാലി, ഇയാളുടെ സഹോദരന്റെ മകനും മാനേജരുമായ മുഹമ്മദ് ഹക്കിം, ജിത്തു, അമ്പലപ്പുഴ സ്വദേശി സത്താര്‍ ഷാജി എന്നിവരെ ആണ് ഇനി പിടികൂടാന്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button