ചെന്നൈ: ഡിഎംകെ പുറത്താക്കിയ തമിഴ് നടന് രാധാ രവി അണ്ണാ ഡിഎംകെയിൽ ചേർന്നു. മുമ്പ് ഡിഎംകെ അംഗമായിരുന്നു താരം. എന്നാൽ നടി നയന്‍താരയ്ക്കെതിരെ മോശം പരാമർശം നടത്തിയതിന് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. 2002ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നടി നയൻതാരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അപകീർത്തിപ്പെടുത്തുംവിധം പൊതുവേദിയിൽ സംസാരിച്ച മുതിർന്ന നേതാവും നടനുമായ രാധാരവിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പൻഡ് ചെയ്യുകയായിരുന്നു.രാധാരവിയുടെ പരാമർശത്തിനെതിരേ ചലിച്ചിത്ര, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ എത്തിയതോടെയാണ് പാർട്ടി നടപടിയെടുത്തത് .
അതേസമയം രാജരാജ ചോളൻ ഒന്നാമനെതിരേ (985-1014) നടത്തിയ പരാമർശത്തിന്റെ പേരിൽ തമിഴ് ചലച്ചിത്ര സംവിധായകൻ പാ രഞ്ജിത്തിനെതിരേ കേസെടുത്തു. ഹിന്ദു മക്കൾ കക്ഷി നേതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഈ മാസം അഞ്ചിന് കുംഭകോണത്തിനു സമീപം തിരുപ്പനന്തലിൽ ദളിത് സംഘടനയായ നീല പുഗൽ ഇയക്കം സ്ഥാപക നേതാവ് ഉമർ ഫാറൂഖിന്റെ ചരമ വാർഷിക ചടങ്ങിൽ സംസാരിക്കുമ്പോൾ നടത്തിയ പരാമർശമാണു വിവാദമായത്.
.
Post Your Comments