Latest NewsSaudi ArabiaGulf

സൗദിയിലെ വിമാനത്താവള ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി സൗദിയും അമേരിക്കയും

റിയാദ് : സൗദിയിലെ വിമാനത്താവള ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി സൗദിയും അമേരിക്കയും രംഗത്ത് വന്നു. ഹൂതികളുടെ മിസൈല്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഇരു രാഷ്ട്രങ്ങളുടേയും ആരോപണം. . 26 പേരുടെ പരിക്കിനിടയാക്കിയ ക്രൂയിസ് മിസൈലിന് പിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേനയും ആരോപിച്ചു.

ഇന്നലെ പുലര്‍ച്ചെയായിരുന്നു സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടന്നത്. യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കി.മീ അകലെയുള്ള വിമാനത്താവളത്തിലെ ആഗമന ഹാളില്‍ പതിച്ചത് ക്രൂയിസ് മിസൈലാണ്. ആക്രമണ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തെങ്കിലും, മിസൈല്‍ ഇറാന്‍ നിര്‍മിതമാണെന്ന് സൗദി സഖ്യസേന പറയുന്നു.

മക്കയില്‍ നടന്ന ഇസ്ലാമിക ഉച്ചകോടിയില്‍ ഇറാനെതിരെ സായുധ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു അറബ് രാജ്യങ്ങള്‍. പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനെതിരെ സൗദി ഉന്നയിക്കുന്ന സാഹചര്യത്തില്‍ വിഷയം കൂടുതല്‍ വഷളാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button