തിരുവനന്തപുരം : തുണിക്കടകളിൽ ജീവനക്കാർക്ക് ഇരിപ്പിടമില്ലെന്ന് കാണിച്ച് 58 കടകള്‍ക്കെതിരെ നടപടി. തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം തൊഴില്‍ വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.
1960 ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയിരുന്നു.സംസ്ഥാനവ്യാപകമായി നടത്തിയ 186 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിൽ 58 നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടു. 128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും അസി. ലേബർ ഓഫീസർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. 1960-ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്റ്റില്‍ ഭേദഗതിയിലൂടെ തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.
Post Your Comments